ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ് ഇതിന്റെ ഉള്ളടക്കം അപൂർണ്ണമാണ്

പനമരം ബ്ലോക്ക് പഞ്ചായത്ത്

പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് ജില്ലയിലെ മധ്യ-തെക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പനമരം ,കണിയാമ്പറ്റ ,പൂതാടി ,പുൽപ്പള്ളി,മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.ഗ്രാമീണജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ പദ്ധതികളും പരിപാടികളും നടപ്പിലാക്കി വരുന്നു.കൃഷി, ക്ഷീരവികസനം, മത്സ്യകൃഷി, മൃഗസംരക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വനിതാ-ശിശു ക്ഷേമം, പട്ടികവർഗ വികസനം എന്നീ മേഖലകളിൽ ബ്ലോക്ക് പഞ്ചായത്ത് സജീവമായി പ്രവർത്തിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ, ഭവന നിർമ്മാണം, ജീവിതോപാധി മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.

ദിലീപ് കുമാർ ടി എസ്

പ്രസിഡൻ്റ്

റഷീന സൂബൈർ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വർഗ്ഗീസ് മുരിയൻകാവിൽ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

സന്ധ്യ ലിഷു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി.എച്ച് ഫസൽ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

റോഷിനി എ.വി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പനമരം ബ്ലോക്ക് പഞ്ചായത്ത് - ചരിത്രവും ഭൂമിശാസ്ത്രവും2010-ൽ രൂപീകൃതമായ പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് ജില്ലയുടെ മധ്യഭാഗത്തുനിന്ന് തുടങ്ങി കർണാടക സംസ്ഥാനത്തിന്റെ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്നു. കബനി നദിയുടെ പോഷകനദികളായ പനമരം പുഴ, നരസി പുഴ, കണ്ണാരം പുഴ എന്നിവയും മലയോരങ്ങൾ, കാടുകൾ, വയലേലകൾ എന്നിവയും ഈ ബ്ലോക്ക് പഞ്ചായത്തിനെ പ്രകൃതിരമണീയമാക്കുന്നു.പ്രത്യേകത: കേരളത്തിലെ ആദ്യ പുകരഹിത ഗ്രാമമാണ് പനമരം.ചരിത്രവും പാരമ്പര്യവുംസൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നടത്തിയ വീറുറ്റ പോരാട്ടത്തിന്റെ ചരിത്രമാണ് ഈ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. വീര പഴശ്ശിരാജാവിന്റെയും, ടിപ്പു സുൽത്താന്റെയും, തലക്കൽ ചന്തുവിന്റെയും, വേടരാജാക്കന്മാരുടെയും ചരിത്രങ്ങളുമായി ബന്ധപ്പെട്ട വീരകഥകൾ ഇവിടെ സജീവമാണ്. വീര പഴശ്ശിയുടെയും ടിപ്പു സുൽത്താന്റെയും കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും സ്മാരകങ്ങളായി നിലകൊള്ളുന്നു. വീര പഴശ്ശി വീരമൃത്യു വരിച്ച മാവിലാംതോടും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.1930-കളിലെ കുടിയേറ്റക്കാരുടെ ആഗമനവും അതുവഴി ഉണ്ടായ വൈവിധ്യമാർന്ന പുരോഗതിയും ബ്ലോക്ക് പഞ്ചായത്തിന്റെ സുപ്രധാന നാഴികക്കല്ലുകളാണ്. വിവിധ മതങ്ങൾ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പനമരം ബ്ലോക്ക് പഞ്ചായത്തിന്‍റെ ചരിത്രം

2010 ൽ രൂപീക്യതമായ പനമരം ബ്ലോക്ക് പഞ്ചായത്ത് വയനാട് ജില്ലയുടെ മധ്യ ഭാഗത്തു നിന്ന് തുടങ്ങി കർണാടക സംസ്ഥാനത്തിന്റെ അതിർത്തി വരെ വ്യാപിച്ചു കിടക്കുന്നു. കബനി നദിയുടെ പോഷക നദികളായ പനമരം പുഴ, നരസി പുഴ, കണ്ണാരം പുഴ, മലയോരങ്ങൾ, കാടുകൾ വയലേലകൾ എന്നിവ ബ്ലോക്ക് പഞ്ചായത്തിനെ പ്രകൃതി രമണിയമാക്കുന്നു. കേരളത്തിലെ ആദ്യ പുക രഹിത ഗ്രാമം കൂടിയാണ് പനമരം

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 22, 2026

വാർത്തകളും, ലേഖനങ്ങളും

മഴക്കാലപൂർവ്വ ശുചികരണം

പുതിയ വാർത്ത